വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപയോക്താക്കളിൽ ആശങ്ക ഉണ്ടാക്കുകയാണ്. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ അനവധി ഗ്രൂപ്പുകളില്‍ അംഗമായിരിക്കും. എന്നാല്‍ മിക്ക ഉപയോക്താക്കൾക്കും എല്ലാ ഗ്രൂപ്പുകളിലും സജീവമായി ഇടപെടാന്‍ സാധിക്കില്ല. പലരും അതിനു പ്രതിവിധിയായി ചെയ്യുന്നത് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ ആകുകയോ അല്ലെങ്കില്‍ മ്യുട്ട് ചെയ്യുകയോ ആണ്. കൂടുതൽ പേരും മ്യൂട്ട് ചെയ്യാറാണ് പതിവ്. എന്നാല്‍ മ്യൂട്ടാക്കുന്നവര്‍ക്ക് വലിയ പണിയാണ് പുതിയ വാട്ട്സ്ആപ്പ് ഫീച്ചര്‍ ഉണ്ടാക്കുന്നത്.
ഗ്രൂപ്പ് ചാറ്റിനിടെ ആരെങ്കിലും നമ്മുടെ പേര് ‘@’ ഉപയോഗിച്ച് ടാഗ് ചെയ്താല്‍ മ്യൂട്ട് ചെയ്ത ഗ്രൂപ്പ് ആണെങ്കിലും നമ്മുടെ പേര് പരാമര്‍ശിച്ചാല്‍ ഉടന്‍ നോട്ടിഫിക്കേഷന്‍ വരും. ആന്‍ഡ്രോയ്ഡിലും ഐഫോണിലും ഇത് ബാധകമാണ്. ഇഷ്ടമല്ലാത്ത ഗ്രൂപ്പുകളില്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് തുടരേണ്ടി വരുന്നവര്‍ക്കെല്ലാം ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ പോസിറ്റീവായ ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമായിരിക്കും. ചാറ്റില്‍ ആരെയെങ്കിലും ടാഗ് ചെയ്യണമെങ്കില്‍ ‘@’നു ശേഷം ആളുടെ പേര് ടൈപ് ചെയ്യുക. അപ്പോള്‍ വരുന്ന പോപ് അപ് ലിസ്റ്റില്‍ നിന്നും വേണ്ട പേര് സെലക്റ്റ് ചെയ്യുക.
Post Your Comments