മുംബൈ: മുംബൈയിൽ കണ്ടെന്ന് പറയുന്ന ആയുധധാരിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. യുഇഎസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കറുത്ത വേഷം ധരിച്ച ചിലര്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടെന്ന് സ്കൂള്‍ പ്രിന്സിപ്പാളിനോട് പറഞ്ഞത്. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നഗരത്തിൽ നിന്ന് 47 കിലോമീറ്റർ അകലെ ഉറാനിലാണ് ഇവരെ കണ്ടതായി കുട്ടികൾ പറഞ്ഞത്.
കുട്ടികൾ പറഞ്ഞ വിവരങ്ങൾ അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആയുധധാരികളെ കണ്ടെന്ന വിവരത്തെത്തുടർന്ന് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രാ പൊലീസും ഭീകര വിരുദ്ധ സേനയും നാവികസേനയ്ക്കുമൊപ്പം ചേര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മുംബൈ തുറമുഖത്തിന് എതിരായി സ്ഥിതി ചെയ്യുന്ന നേവിയുടെ ആയുധ ഡിപ്പോയിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments