വത്തിക്കാന്‍: ഗോസിപ്പുകള്‍കൊണ്ട് നിറയുന്ന മാധ്യമപ്രവര്‍ത്തനത്തിനെതിരെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തനം ഭീകരവാദത്തിന് തുല്യമെന്ന് മാര്‍പാപ്പ പറയുന്നു. ഊഹാപോഹങ്ങള്‍ മാത്രം വെച്ച് അടിച്ചുവിടുന്ന മാധ്യമത്തിനെതിരെയാണ് പോപ്പിന്റെ പ്രതികരണം.
ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാധ്യമങ്ങള്‍ വിനാശകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭീകരവാദത്തിന് തുല്യമാണ്. കാരണം ഒരു വ്യക്തിയെ നിങ്ങള്‍ നാവുകൊണ്ട് കൊലചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു.
മാധ്യമങ്ങളുടെ ശബ്ദത്തിന് മറ്റെല്ലാത്തിനെക്കാളും ശക്തിയുണ്ട്. മറ്റെല്ലാ ആയുധങ്ങളേക്കാളും ശക്തമാണത്. സത്യം കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യണമെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടുന്നു.
Post Your Comments