ബിന്‍ ലാദന്‍ ജീവിചിരിപ്പുണ്ടെന്ന പുതിയ വിവാദപരമായ വെളിപ്പെടുത്തലുമായിഎഡ്വാര്‍ഡ സ്നോദന്‍. മോസ്കോ ട്രിബ്യൂണ്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്നോദന്‍ ലാദനെക്കുറിച്ച് വിവാദ പരമായ ഈ പരാമര്‍ശം നടത്തിയത്.
ലാദന്‍ ജീവിച്ചിരിയ്ക്കുന്നു എന്നുമാത്രമല്ല സി ഐ എയുടെ ചിലവില്‍ ബഹാമാസില്‍ നല്ല ആഡംബര ജീവിതം നയിയ്ക്കുന്നുവെന്നുമാണ് സ്നോദന്‍ പറഞ്ഞത്.
ജ്യൂസ് ന്യൂസ് എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്ത് കൊണ്ടുവന്നത്.
ഒരു ലക്ഷം ഡോളര്‍ മാസം തോറും ലാദന്‍ സി ഐ എയില്‍ നിന്ന് സ്വീകരിയ്ക്കുന്നതിനു തന്‍റെ കയ്യില്‍ തെളിവുണ്ട് എന്നുംസ്നോദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഇപ്പോള്‍ എവിടെയാണെന്ന് കൃത്യമായി അറിയില്ല എങ്കിലും 2013 വരെ തന്‍റെ അഞ്ചു ഭാര്യമാരോടും മക്കളോടും ഒപ്പം ലാദന്‍ ഒരു വില്ലയില്‍ സുഖമായി കഴിഞ്ഞിരുന്നു എന്നും സ്നോദന്‍ പറഞ്ഞു. കൊല്ലപ്പെട്ടു എന്ന് പ്രഖ്യാപിച്ചതിനാല്‍ ഇനി ആരും ലാദനെ അന്വേഷിയ്ക്കില്ല എന്നും താടിയും തലപ്പാവും മിലിട്ടറി ജാക്കറ്റും ഒന്നുമില്ലാതെ ലാദന് എവിടെ വേണമെങ്കിലും അപ്രത്യക്ഷമാകാമെന്നും സ്നോദന്‍ പറഞ്ഞു. സെപ്തംബര്‍ അവസാനം പ്രസിദ്ധീകരിയ്ക്കാന്‍ പോകുന്ന തന്‍റെ പുസ്തകത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും സ്നോദന്‍ വ്യക്തമാക്കി. പാകിസ്താന്റെ സഹായത്തോടെ ആയിരുന്നു എല്ലാ പദ്ധതികളുമെന്നാണ്
സ്നോദന്‍ അവകാശപെടുന്നത്.
നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നും നാടുവിട്ട സ്നോദന്‍ ഇപ്പോള്‍ റഷ്യയില്‍ ആണുള്ളത്
Post Your Comments