NewsLife Style

ചെറുപ്പമാകാണോ ; പത്തുമിനിറ്റ് ചെലവഴിക്കൂ

1. ക്ലെൻസര്‍

നല്ലൊരു ക്ലെൻസർ ഉപയോഗിച്ച് മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റി ക്ലിയര്‍ സ്കിൻ ആക്കാം.

2. ഡെഡ് സ്കിൻ നീക്കം ചെയ്യാം

രണ്ടാഴ്ചയിൽ ഒരിക്കൽ ചർമ്മത്തിലെ കേടായ കോശങ്ങൾ സ്‌ക്രബ് ഉപയോഗിച്ചു നീക്കം ചെയ്യണം. പുതിയ കോശങ്ങൾ വരുന്നതോടെ ചർമ്മത്തിന് തിളക്കവും യുവത്വവും ഉണ്ടാവുന്നു.

3. ഐ ക്രീമുകൾ

കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകളും ചുളിവുകളും ഇല്ലാതാക്കാൻ ഐ ക്രീമുകൾ ഉപയോഗിക്കാം. ഫ്രിഡ്ജിൽ സൂക്ഷിച്ച ക്രീമുകൾ കണ്ണിനു ചുറ്റും പുരട്ടുന്നത് നല്ലതാണ്.

4. ബിബി ക്രീം

ടാൽക്കം പൗഡർ, സാധാരണ ക്രീമുകൾ എന്നിവയ്‌ക്ക് പകരം ഫൗണ്ടേഷൻ ലോഷനോ ബിബി ക്രീമോ ഉപയോഗിക്കാം. മുഖത്തെ പാടുകൾ മറച്ചു നല്ല നിറവും തിളക്കവും നൽകാന്‍ ഇത് സഹായിക്കും.

5. ഹൈലൈറ്റർ

കവിളുകൾക്ക് തിളക്കവും യുവത്വവും നൽകാൻ ഹൈലൈറ്റർ പുരട്ടാം. ഇളം നിറത്തിലുള്ള ഹൈലൈറ്റർ കവിളെല്ലിലും മൂക്കിന് മുകളിലും അപ്ലൈ ചെയ്യുന്നത് കൂടുതൽ ചെറുപ്പം തോന്നിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button