Kerala

ജനജീവിതത്തിന് ഭീഷണിയാകുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന് വിഎസ്; ആവശ്യം പരിഗണിക്കാതെ പാര്‍ട്ടി

പാലക്കാട്: ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന ഇമേജ് മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് വിഎസ് അച്യുതാനന്ദന്‍. പുതുശ്ശേരി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സ്ഥാപനമാണ് ഇമേജ് മാലിന്യ പ്ലാന്റ്. എന്നാല്‍, വിഷയത്തില്‍ പാര്‍ട്ടി വിഎസിനെതിരെയാണ് പ്രതികരിച്ചത്.

പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വിഎസിന്റെ ആവശ്യം പാര്‍ട്ടി കണക്കിലെടുത്തില്ല. നടപടി പാര്‍ട്ടി വിരുദ്ധമായതിനാല്‍ വിഎസിനെതിരെ നടപടിയെടുക്കണമെന്നും പുതുശ്ശേരി ഏരിയാ കമ്മറ്റി മേല്‍കമ്മറ്റികളോട് ആവശ്യപ്പെട്ടു.

ഈ പ്ലാന്റ് കുടിവെള്ളത്തിനും ജനജീവിതത്തിനും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പരാതിയുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് വിഎസ് പ്ലാന്റ് അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button