NewsIndia

എന്റെ രാജ്യം എത്ര മഹത്തരം; ഒരു ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു

ആവേശം പകരുന്ന ഇന്ത്യന്‍ ജനതയുടെ പെരുമാറ്റത്തെയും ആദരവിനെയും പറ്റിയുള്ള ഒരിന്ത്യന്‍ സൈനിക്കൊദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു

ഇന്ത്യക്കാർ തങ്ങളോട് പെരുമാറുന്ന രീതിയെക്കുറിച്ചുള്ള വിക്രം ബത്ര എന്ന സൈനികന്റെ കുറിപ്പ് വൈറലാകുന്നു. റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോൾ ഹോട്ടലിൽ ഉണ്ടായ അനുഭവങ്ങളാണ് അദ്ദേഹം പങ്ക് വെയ്ക്കുന്നത്

ഡല്‍ഹിയില്‍ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത്. റൂമില്‍ എത്തിയ ശേഷം വൈകുന്നേരം റിസപ്ഷനിലേക്ക് വിളിച്ച്‌ ഡ്രസ് അയണ്‍ ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഡ്രസ് വാങ്ങാനായി റൂം ബോയി വന്നു. യൂണിഫോം കണ്ട് അമ്പരന്ന അവൻ താങ്കൾ പട്ടാളത്തിലാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം താന്‍ ആദ്യമായാണ് ഒരു പട്ടാളക്കാരനെ നേരിട്ട് കാണുന്നതെന്ന് റൂം ബോയ് പറഞ്ഞു. ഒരു സല്യൂട്ടും ജയ് ഹിന്ദും പറഞ്ഞതിന് ശേഷമാണ് അവൻ പോയത്. അൽപ്പ സമയം കഴിഞ്ഞ് തന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനായി രണ്ട് പെൺകുട്ടികളും എത്തിയിരുന്നു.

9 മണിക്ക് ഡിന്നർ കഴിക്കാൻ താഴെ എത്തിയപ്പോൾ ജീവനക്കാരോടൊപ്പം മാനേജരും ഉണ്ടായിരുന്നു. താങ്കളെപ്പോലെ ഒരാള്‍ ഇവിടെ താമസിക്കാന്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ച് അദ്ദേഹം ഒരു ബൊക്കെ കൈമാറി. തുടർന്ന് തന്നോടൊപ്പം ഡിന്നറിന് ഇരുന്ന ശേഷമാണ് മാനേജർ പോയത്.

അടുത്ത ദിവസം രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ തനിക്ക് വേണ്ടി ഹോട്ടൽ അധികൃതർ ഒരുക്കിയത് ബി.എം.ഡബ്ല്യൂ കാറായിരുന്നു. പിറ്റേന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ ബില്‍ വാങ്ങാന്‍ ഹോട്ടല്‍ അധികൃതര്‍ തയ്യാറായില്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ കാക്കുന്നു. അതിനുള്ള ചെറിയൊരു നന്ദി രേഖപ്പെടുത്തലാണെന്ന് അവർ വ്യക്തമാക്കി. പട്ടാളക്കാർക്ക് നമ്മുടെ സമൂഹം എന്ത് മാത്രം വില കൽപ്പിക്കുന്നുവെന്ന് മനസിലായപ്പോൾ വളരെയധികം അഭിമാനം തോന്നി. ഈ കാര്യങ്ങൾ വിവരിച്ച് താജ് ഗ്രൂപ്പ് സി.ഇ.ഒയ്ക്ക് കത്ത് എഴുതിയപ്പോൾ തന്നെ എഴുതിയപ്പോള്‍ തന്നെ ആവേശംകൊള്ളിച്ച മറുപടിയാണ് ലഭിച്ചതെന്നു അദ്ദേഹം പറയുന്നു. രാജ്യത്തുടനീളമുള്ള താജ് ഹോട്ടലുകളില്‍ സൈനികര്‍ക്ക് താമസത്തിന് ഡിസ്കൗണ്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു ആ മറുപടിയിലെ വിശേഷം. ഇതു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. ഞാന്‍ ജീവിക്കുകയും സേവിക്കുകയും ചെയ്യുന്ന  എന്റെ രാജ്യത്തെ ഓര്‍ത്തു അഭിമാനവും ആനന്ദവും തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button