
മംഗളൂരു: തെക്കേ ഇന്ത്യയില്‍ ഐ.എസിന് വേരോട്ടം നടത്താന്‍ തെരെഞ്ഞടുത്തത് കര്‍ണാടകകേരള അതിര്‍ത്തികള്‍. ഇരു സംസ്ഥാനങ്ങളുടേയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ചിന്താഗതിക്കാരെ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു വരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചത്.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുവാക്കളായ ചില മതപണ്ഡിതന്മാരാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നാണ് വിവരം. കേരളത്തില്‍ നിന്നും 21 പേര്‍ ഇസ്ലാമിക് സ്റ്റേ്റ്റ്‌സുമായി ബന്ധപ്പെട്ട് സിറിയയിലും അഫ്ഗാനിസ്ഥാനിലും കടന്നശേഷം അന്വേഷണ സംഘവും സംസ്ഥാന പൊലീസും ശക്തമായ നിലപാടെടുത്തതോടെയാണ് തീവ്രവാദനിലപാടുള്ള പണ്ഡിതന്മാര്‍ ദക്ഷിണ കന്നടത്തിലേക്ക് താവളം തേടിയത്.
കര്‍ണ്ണാടകത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേരളത്തില്‍ നിന്നും മതപണ്ഡിതന്മാരുടെ വേഷത്തില്‍ ആളുകള്‍ എത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. തീവ്ര സലഫി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ദക്ഷിണ കന്നടത്തില്‍ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേരളത്തിലെ സലഫി അനുകൂലികള്‍ ഇവിടെയെത്തിയിട്ടുണ്ടോയെന്നുമുള്ള അന്വേഷണമാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. സൗദിയിലെ ഷെയ്ക്ക് ഫവ്‌സാന്‍ എന്ന തീവ്ര ആശയക്കാരനായ മതപണ്ഡിതന്റെ പിന്‍തുടര്‍ച്ചക്കാര്‍ കര്‍ണ്ണാടകത്തേക്കാളേറെ കേരളത്തിലാണുള്ളത്. അതിനാല്‍ കേരളത്തില്‍ നിന്നുള്ള പണ്ഡിതര്‍ മലയാളി കേന്ദ്രങ്ങളില്‍ തങ്ങിയിരിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ മാസം കര്‍ണ്ണാടകത്തിലെ അറമ്പൂര്‍ താലൂക്കിലെ പാലടുക്കയില്‍ ജനാര്‍ദ്ദന ഗൗഡയുടെ മകന്‍ 19 കാരനായ ദീക്ഷിത് ഇസ്ലാംമതത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടശേഷം കാണാതായിരുന്നു. ദീക്ഷിതിനു മുമ്പ് ഇതേ താലൂക്കിലെ തൊട്ടടുത്ത ഗ്രാമമായ മണ്ഡേകൊലുവില്‍ നിന്നും സതീഷ് ആചാര്യ എന്ന യുവാവും മതം മാറ്റത്തിന് വിധേയനാവുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്തിരുന്നു.
ഈ രണ്ടു പേരുടേയും തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോഴിക്കോട് കല്ലായിയിലെ സലഫി കേന്ദ്രത്തിന്റെ പങ്കുണ്ടെന്ന ചില സൂചനകളും ലഭിച്ചിരുന്നു. കാണാതായ ഈ യുവാക്കള്‍ക്ക് കോഴിക്കോടുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ കോഴിക്കോട് ജോലി ചെയ്തിരുന്നതായും മാസങ്ങളോളം കോഴിക്കോട് താമസിച്ചതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിീവരം ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ കടന്നവരുടെ സമാനരീതിയില്‍ തന്നെയായിരുന്നു കര്‍ണ്ണാടക യുവാക്കളുടെ തിരോധാനവും. സംശയമുണ്ടാകാതിരിക്കാന്‍ ഒരാഴ്ച ഇടവിട്ടാണ് ഓരോരുത്തരായി ഇവര്‍ സ്ഥലം വിട്ടത്.
കാണാതായ ദിവസം ജോലിക്ക് പോവുകയാണെന്നും അടുത്താഴ്ച തിരിച്ചു വരുമെന്നും പറഞ്ഞാണ് ദീക്ഷിത് വീടുവിട്ടത്. വീട്ടുകാരെ ഫോണ്‍ വിളിച്ച് താന്‍ ജോലിക്ക് പോവുകയാണെന്നും അല്പകാലം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂവെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതെല്ലാം രഹസ്യന്വേഷണ ഏജന്‍സികള്‍ കോര്‍ത്തിണക്കിയപ്പോഴാണ് കേരളകര്‍ണാടക അതിര്‍ത്തികളില്‍ യുവാക്കള്‍ കാണാതായ സംഭവത്തില്‍ സമാനതകള്‍ ഉണ്ടെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചത്
Post Your Comments