
ന്യൂഡല്‍ഹി● കേന്ദ്രമന്ത്രിസഭയിലെ ഒരംഗത്തിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ വന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ രംഗത്ത്. ജി.ബി റോഡ് കേന്ദ്രീകരിച്ചാണ് കോടികള്‍ മറിയുന്ന ഈ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വര്‍ഷങ്ങളായി ആയിക്കണക്കിന് കോടി രൂപയുടെ പെണ്‍വാണിഭമാണ് സംഘം നടത്തുന്നത്. സംഘത്തിന്റെ ഒരു ദിവസത്തെ വരുമാനം അഞ്ച് കോടിയോളം രൂപ വരുമെന്നും മലിവാല്‍ പറഞ്ഞു.
എട്ടും പത്തും വയസും വരെ പ്രായമുള്ള കുട്ടികള്‍ വരെ സംഘത്തെ കെണിയില്‍ പെട്ടിട്ടുണ്ട്. ചില പെണ്‍കുട്ടികള്‍ക്ക് ദിവസം മുപ്പതോളം ഇടപാടുകാര്‍ക്കൊപ്പം കിടക്കപങ്കിടേണ്ട ഗതികേട് വരെയുണ്ടാകാറുണ്ടെന്നും മലിവാല്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
Post Your Comments