NewsIndia

പെല്ലറ്റ് ഗണ്‍ നിരോധിക്കാനാവില്ലെന്ന് കശ്മീര്‍ ഹൈക്കോടതി

ശ്രീനഗര്‍: കശ്മീരിലെ സൈന്യത്തിന്‍റെ പെല്ലറ്റ് ഗണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കശ്മീര്‍ ഹൈക്കോടതി തള്ളി.സംഘര്‍ഷമുണ്ടാക്കുന്ന പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തിന് പെല്ലറ്റ് ഗണ്ണുകള്‍ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.സംഘര്‍ഷ സാഹചര്യങ്ങളില്‍ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതിനെ കോടതി ന്യായീകരിച്ചു.

അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നതിനെ കോടതിക്ക് തടയാനാകില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹന്‍വാനിയെ വധിച്ചതുമായി ബന്ധപ്പെട്ട് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷത്തിനിടെ സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ഈസാഹര്യത്തിലാണ് പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്.പെല്ലറ്റ് ഗണ്ണിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ പെല്ലറ്റ് ഗണ്‍ നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ല. പെല്ലറ്റ്ഗണ്‍ പ്രയോഗത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ഉറപ്പ് വരുത്തണം- കോടതി നിര്‍ദേശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button