NewsIndia

ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വ്യത്യസ്തമായ ഓഫറുമായി വോഡഫോൺ

ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വോഡഫോൺ. ജനങ്ങൾക്ക് ആവശ്യമായ ഓഫറാണ് വോഡഫോൺ ഇപ്പോൾ അവതരിപ്പിക്കുന്നത് .വോഡഫോണ്‍ ഫ്ളെക്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. വോയ്സ്, ഡേറ്റ, റോമിങ്, എസ്എംഎസ് എന്നിവയ്ക്കൊന്നും മുന്‍ നിശ്ചയ പ്രകാരമുള്ള പരിധികള്‍ ബാധകമല്ല. വോയ്സ്, ഡേറ്റ, റോമിങ്, എസ്എംഎസ്, എല്ലാം ഒരൊറ്റ റീച്ചാർജിൽ സാധ്യമാകുന്ന പദ്ധതിയാണ് ഫ്ളെക്സ്.

വോഡഫോണ്‍ ഫ്ളെക്സിലെ ഉപയോഗിക്കാത്തവ അടുത്ത തവണത്തേക്കു കൊണ്ടു പോകാൻ കഴിയും. 28 ദിവസം വരെയായിരിക്കും ഒരു റീച്ചാര്‍ജിനു കാലാവധിയുണ്ടാകുക. 119 രൂപ (325 ഫ്ളെക്സ്) 199 രൂപ (700 ഫ്ളെക്സ്), 299 രൂപ (1200 ഫ്ളെക്സ്), 399 രൂപ (1750 ഫ്ളെക്സ്) എന്നിങ്ങനെയാണ് പദ്ധതി. വിവിധ സർക്കിളുകളിൽ ഇവ മാറ്റമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button