ദില്ലി: ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിലിട്ട് കത്തിക്കണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഭീകരരുടെ മൃതദേഹം മാന്യമായി മറവ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ സന്ധിസംഭാഷണങ്ങളും അവസാനിപ്പിക്കണം. വ്യാപാര കരാറുകളും ജല ഉടമ്പടികളും റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടന്നിട്ടുള്ള എല്ലാ ജിഹാദി ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താനാണ്. പാകിസ്താനും തീവ്രവാദികള്‍ക്കും തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും തെഗാഡിയ വ്യക്തമാക്കി.
Post Your Comments