മുഹമ്മദ് ഹംസ ഷഹ്സാദ് എന്ന ഏഴു വയസ്സുകാരൻ കംപ്യൂട്ടർ പ്രോഗ്രാമെഴുതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് .പാക്കിസ്ഥാൻ വംശജനായ ഷഹ്സാദ് ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമറായിരിക്കുകയാണ്.വെബ് ആപ്പുകൾ ഉണ്ടാക്കാനും സ്വന്തം ഷോപ്പിങ് കാർട്ട് ആപ്ലിക്കേഷൻ തയാറാക്കാനുമൊക്കെ ഷഹ്സാദിനറിയാം.
യുഎസ് ഐടി കമ്പനിക്കു വേണ്ടി ജോലിചെയ്യുന്ന പിതാവ് അസിം ആണു ഷഹ്സാദിനെ പരിശീലിപ്പിക്കുന്നത്.നേരത്തേ, മൈക്രോസോഫ്റ്റിന്റെ ഓഫിസ് പ്രഫഷനൽ സർട്ടിഫിക്കറ്റ് ആറാം വയസ്സിലാണു ഷഹ്സാദ് സ്വന്തമാക്കിയത്.സർട്ടിഫിക്കറ്റ് നേടാൻ 700 പോയിന്റുകൾ വേണ്ടിയിരുന്ന സ്ഥാനത്ത് ഷഹ്സാദ് നേടിയത് 757 പോയിന്റ് ആണ് .ബിൽഗേറ്റ്സിനെപ്പോലെയാകണം എന്നാണു ഷഹ്സാദിന്റെ സ്വപ്നം.ഷഹ്സാദിപ്പോൾ സ്വന്തം കംപ്യൂട്ടർ ഗെയിം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് .
Post Your Comments