ന്യൂഡല്‍ഹി: അങ്ങനെ റെയില്‍വേ ബജറ്റും ഇനി ചരിത്രത്തിന്റെ ഭാഗം. റെയില്‍വേ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കുന്നതിന് ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷം പഴക്കമുള്ള സമ്പ്രദായം ഇനി പഴങ്കഥ.അടുത്ത കൊല്ലം മുതല്‍ രണ്ടും ഒന്നാകുന്നതോടെ റെയില്‍വേയുടെ ബജറ്റ് വിഹിതവും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തും.
ബജറ്റ് അവതരിപ്പിക്കുന്നത് അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി അവസാനത്തില്‍ നിന്ന് ജനുവരിയിലേക്ക് ആക്കാനും പൊതുവെ ധാരണയായിട്ടുണ്ട്.കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ഒന്നാക്കുമ്പോഴുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ധനമന്ത്രാലയം അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.സമിതിയുടെ റിപ്പോര്‍ട്ടും കൂടി പരിഗണിച്ചിട്ടാണ് മന്ത്രിസഭായോഗംതീരുമാനമെടുത്തത്. തുടര്‍ന്നാണ് റെയില്‍വേ ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
Post Your Comments