NewsIndia

പ്രധാനമന്ത്രിയുടെ മേല്‍വിലാസത്തില്‍ മാറ്റം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറിയേക്കും. മേല്‍വിലാസം ഇന്ത്യന്‍ സംസ്‌ക്കാരത്തിന് യോജിക്കുന്ന തരത്തിലുള്ളതല്ല എന്നതാണ് മേല്‍വിലാസ മാറ്റത്തിന് കാരണം. നിലവില്‍ റോഡിന്റെ പേര് 7, റേസ് കോഴ്‌സ് റോഡെന്നാണ്. ഇതു മാറ്റി 7, ഏകതാ മാര്‍ഗ് എന്ന പേരിടണമെന്ന നിര്‍ദേശം ബിജെപി എംപി മീനാക്ഷി ലേഖി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ (എന്‍ഡിഎംസി) വച്ചു. പാര്‍ട്ടി ചിന്തകന്‍ ദീന്‍ദയാല്‍ ഉപാധ്യായുടെ തത്വചിന്തയാണ് അന്ത്യോദയയും ഏകാത്മതയുമെന്നത്. ഉപാധ്യായുടെ നൂറാം ജന്മദിന ആഘോഷങ്ങള്‍ക്ക് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും.

എന്‍ഡിഎംസി അംഗം കൂടിയായ ലേഖി അടുത്ത യോഗത്തില്‍ പേരുമാറ്റത്തിനുള്ള നിര്‍ദേശം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പ്രശസ്തമായ ഔറംഗസേബ് റോഡിന്റെ പേര് എന്‍ഡിഎംസി മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പേരിലേക്കു മാറ്റിയതു വിവാദമായിരുന്നു.

1940ല്‍ സ്ഥാപിതമായ ഡല്‍ഹിയിലെ റേസ് ക്ലബിന്റെ പേരിന്റെ ഭാഗമായാണ് റോഡിനും ആ പേരു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button