കൊച്ചി:കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയിരുന്ന പെൺവാണിഭ സംഘത്തിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.ഓൺലൈൻ പെൺവാണിഭ സംഘത്തിൽ നിന്ന് പോലീസ് മോചിപ്പിച്ച കൊൽക്കത്ത സ്വദേശിയായ പെൺകുട്ടിയെ പെൺവാണിഭക്കാർക്ക് വിറ്റത് സ്വന്തം സഹോദരനാണെന്ന് വ്യക്തമായി. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് കൊൽക്കത്തയിലേക്ക് രക്ഷപെടാൻ ശ്രമിച്ച റിപ്പോൺ എന്ന ഇരുപത്തിമൂന്നുകാരനാണ് പോലീസ് പിടിയിലായത്.
വൻ തുക പ്രതിഫലം വാങ്ങിയാണ് ഇയാൾ സഹോദരിയെ പെൺവാണിഭസംഘത്തിന് വിറ്റത്.എറണാകുളം കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയാണ് റിപ്പോൺ. ബംഗളൂരുവിൽ താമസിക്കുന്ന ഇയാൾ അവിടെയും പെൺവാണിഭസംഘങ്ങളുടെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി.
എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തിലെ അജിജോൺ,റെജിമാത്യു ,മനീഷ്‌ലാൽ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൊച്ചിയിലെ പെൺവാണിഭസംഗത്തിന് ബംഗളൂരുവിലും ബന്ധമുണ്ടെന്ന് മനസിലാക്കി പോലീസ് സംഘം അന്വേക്ഷണം ബംഗളുരുവിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
Post Your Comments