NewsIndia

മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നത് ഇനി മുതൽ വിവാഹമോചനത്തിന് കാരണമാകും

ന്യൂഡൽഹി:  ഭർത്താവ് മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നതുംജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു ഛത്തീസ്‌ഗഡ് ഹൈക്കോടതീയുടെ ഉത്തരവ്.വിവാഹമോചന അപേക്ഷയുമായി കുടുംബക്കോടതിയെ സമീപിച്ച സെബ്രോനി എന്ന വീട്ടമ്മയുടെ അപേക്ഷ കുടുംബകോടതി ശരിവയ്ക്കുകയായിരിന്നു.അതിനെതിരെയുള്ള അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്.

ഭർത്താവ് സ്‌ഥിരം മദ്യപിക്കും കൂടാതെ മദ്യപിച്ചശേഷം തന്നെ ഉപദ്രവിക്കാറുണ്ട്,.ഭർത്താവ് ഒരു തൊഴിലിലും സ്‌ഥിരമായി ചെയ്യുന്നില്ല ,ഭർത്താവിന്റെ രീതികൾ തങ്ങളുടെ മകനെ ദോഷകരമായി ബാധിക്കുന്നു,അധ്യാപികയായ തന്നെ ജോലിസ്‌ഥലത്തെത്തി ഭർത്താവ് ശല്യപ്പെടുത്തുന്നു; തന്റെ മാതാപിതാക്കളെ പരസ്യമായി ഉപദ്രവയ്ക്കുന്നു വിവാഹമോചന അപേക്ഷയുമായി കുടുംബക്കോടതിയെ സമീപിച്ച സ്രബൊനി ഉന്നയിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്.എന്നാൽ താൻ പതിവായി മദ്യപിക്കുന്നയാളല്ലെന്നും വിപണി സാഹചര്യങ്ങൾ മോശമായതിനാലാണു സ്‌ഥിരജോലിയില്ലാത്തതെന്നും അതിനാലുള്ള മാനസിക സമ്മർദ്ദമാണ് ദാമ്പത്യ കലഹത്തിനു കാരണമെന്നും ഭർത്താവ് വാദിക്കുകയുണ്ടായി.

എന്നാൽ, ഈ നടപടികൾ ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാൻ കുടുംബക്കോടതി തീരുമാനിക്കുകയായിരുന്നു.
ക്രൂരത എന്നതിനെ ഹിന്ദു വിവാഹ നിയമത്തിൽ (1955) കൃത്യമായി നിർവചിച്ചിട്ടില്ലെങ്കിലും ഏതൊക്കെ നടപടികൾ ക്രൂരതയായി കണക്കാക്കാമെന്നതും അതിനുള്ള സാഹചര്യങ്ങളും ഒട്ടേറെ വിധിന്യായങ്ങളിൽ സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.ഭർത്താവ് മദ്യപിച്ചശേഷം ഉപദ്രവിക്കുന്നതും ജോലിസ്‌ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കണമെന്നും വീട്ടിനുള്ളിൽ ഉപദ്രവിക്കുന്നതിനു പുറമേ, ജോലിസ്‌ഥലത്തു ചെന്നു ശല്യപ്പെടുത്തുന്നത് ഭാര്യയ്‌ക്കു കടുത്ത അപമാനത്തിനു കാരണമായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button