ആലുവ : കളിക്കുന്നതിനിടെ രണ്ടുവയസുകാരി സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങി.ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ ‘നൈവേദ്യ’ത്തില്‍ രാജേഷ്കുമാറിന്റെ മകള്‍ നിരഞ്ജനയാണ് കളിക്കുന്നതിനിടെ സ്റ്റീല്‍ കലത്തിനുള്ളില്‍ കുടുങ്ങിയത്.വെള്ളം നിറച്ചുവച്ച കലത്തിനുള്ളില്‍ ഇറങ്ങിനിന്നു കളിക്കുകയായിരുന്നു നിരഞ്ജന. ഇതിനിടെ കുട്ടി കലത്തിനുള്ളില്‍ ഇരുന്നുപോയി. പക്ഷെ കുട്ടിക്ക് പിന്നീട് എഴുനേൽക്കാൻ ആയില്ല.
കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ കുട്ടിയെ കലത്തിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഉടന്‍ തന്നെ കുഞ്ഞിനെ കലത്തോടു കൂടി കാറില്‍ കയറ്റി ആലുവ ഫയര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു കലം ചെറിയ കഷണങ്ങളാക്കി മുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിക്കുമ്പോള്‍ കുഞ്ഞിനു മുറിവേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ കലത്തിനുള്ളില്‍ പത്രക്കടലാസ് തിരുകിവച്ചാണ് മുറിച്ചത്. കുഞ്ഞിനു കുഴപ്പമൊന്നും സംഭവിച്ചില്ലെങ്കിലും സേനാംഗങ്ങളില്‍ പലരുടെയും കൈവിരലുകള്‍ മുറിഞ്ഞു.സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വി.എസ്. സുകുമാരന്‍, ഫയര്‍മാന്‍ ഇന്‍ചാര്‍ജ് ബി.കെ. പ്രസാദ്, പി.ആര്‍. ബാബു, എന്‍.പി. നിസാം എന്നിവരുടെ നേതൃത്വത്തിലാണ് കലം മുറിച്ചത്.
Post Your Comments