KeralaNewsIndia

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭ നിർദ്ദേശം നൽകി

 

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശം; ഇതോടെ ഇവരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാകും,സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

200 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന ശമ്പളം തന്നെ നഴ്സുമാര്‍ക്ക് നല്‍കണം.100 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളുടേതില്‍നിന്ന് 10 ശതമാനത്തിലധികം കുറയാത്ത രീതിയില്‍ ശമ്പളം ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.സ്വകാര്യ ആശുപത്രികളുടെ നഴ്സുമാരുടെ ശമ്പള വ്യവസ്ഥകളെക്കുറിച്ച്‌ സുപ്രീം കോടതി വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button