IndiaCrime

പൊതുജന മധ്യത്തില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്

ന്യൂഡല്‍ഹി: ആളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹി നഗരത്തിലാണ് ഈ അക്രമം നടന്നത്. 21 കാരി കരുണയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെയാണ് ആരാണ് കൊലപ്പെടുത്തിയതെന്നുള്ള വിവരം പോലീസിന് ലഭിച്ചത്.

കൊലപ്പെടുത്തുന്ന വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 34 കാരനായ സുരേന്ദര്‍ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ ബുരാരിയില്‍ രാവിലെയായിരുന്നു സംഭവം നടന്നത്. നടുറോഡില്‍വെച്ചാണ് ഇങ്ങനെയൊരു അക്രമം ഉണ്ടായത്. 22 തവണയാണ് ഇയാള്‍ കരുണയുടെ ശരീരത്തില്‍ കുത്തിയത്. ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഒരു വിവാഹമോചിതനാണ് സുരേന്ദര്‍. ഇയാള്‍ കരുണയെ കുറേനാളായി ശല്യപ്പെടുത്തുന്നുവെന്ന് സഹോദരന്‍ പറയുന്നു. ഇയാള്‍ക്കെതികെ കരുണയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതായിരിക്കാം കൊലയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button