കൊച്ചി: തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് സാമൂഹ്യപ്രവര്‍ത്തകനും ജനസേവാ ശിശുഭവന്‍ ചെയര്‍മാനുമായ ജോസ് മാവേലിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത് . എറണാകുളം ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയ്യെടുത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയത്. 25 നായ്ക്കളെ കൊന്നൊടുക്കിയെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. തെരുവുനായ്ക്കളെ കൊല്ലാനുള്ള നടപടികള്‍ക്ക് ജോസ് മാവേലി നേതൃത്വം നല്‍കിയിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് നായകളെ കൊന്നൊടുക്കിയത്.
Post Your Comments