നാട്ടിന്‍പുറത്തുകാര്‍ക്ക് സഹായകവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ പുതിയ കണ്ടുപിടുത്തമെത്തി. പാഴാക്കി കളയുന്ന വാഴയുടെ നാരുകള്‍ കൊണ്ട് സാനിറ്ററി പാഡുകള്‍ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ബ്രാന്‍ഡഡ് സാനിറ്ററി പാഡുകള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്ക് ഇത് ഏറെ സഹാകമാണ്. വെറും തുച്ഛമാായ തുക മുടക്കി ഇത് ഉപയോഗിക്കാം.
എംഐടി ബിരുദധാരിയായ അമൃത സൈഗാളും സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കഗെട്സുമാണ് ഇങ്ങനെയൊരു കണ്ടുപിടിത്തത്തിനുപിന്നില്‍. ഇത് മറ്റ് കമ്പനികള്‍ക്ക് തിരിച്ചടി തന്നെയാകും. 2012 മുതല്‍ പുതിയ സാനിറ്ററി പാഡിന്റെ പണിപ്പുരയില്‍ ആയിരുന്നു ഇവര്‍. രാജ്യത്തെ 88 ശതമാനത്തിലധികം സ്ത്രീകളും ആര്‍ത്തവകാലത്ത് വൃത്തിയില്ലാത്ത തുണികളാണ് ഉപയോഗിക്കുന്നത്. പഠനം നടത്തിയതിനുശേഷമാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് ഇവര്‍ പുറപ്പെട്ടത്.
പെണ്‍കുട്ടികളുടെ സ്‌കൂള്‍ പഠനം പോലും ഇതുമൂലം അവസാനിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ‘സാതി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ പാഡുകള്‍ 100 ശതമാനവും ഗുണമേന്മയുള്ളതാണ്. ഇതുപയോഗിച്ചാല്‍ ആരോഗ്യപരമായ ഒരു പ്രശ്‌നവുമുണ്ടാകില്ല. 1.35 രൂപയാണ് ഒരു പാഡ് ഉണ്ടാക്കാനുള്ള ആകെ ചെലവ്. രണ്ട് രൂപയ്ക്ക് ഇത് വില്‍ക്കാമെന്നാണ് ഇവര്‍ പറയുന്നത്.
പുതിയ ഉത്പന്നം അഹമ്മദാബാദിലെ വാഴ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിച്ചു. ഇതിനുവേണ്ട മെഷീനിന് 34,000 രൂപയാണ് വേണ്ടത്. ഈ വ്യവസായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനി മെഷീന്‍ നല്‍കുന്നതാണ്.
Post Your Comments