കൊച്ചി● മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കു വീടു നിര്‍മാണത്തിന് ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കും.
ഒരു വീടിന് രണ്ടരലക്ഷം രൂപയാണ് സഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത കുറഞ്ഞത് രണ്ടു സെന്റ് സ്ഥലം വേണം. മാത്രമല്ല കുടുംബത്തിലെ ഏക ആശ്രയമായിരിക്കണം. ബിപിഎല്‍, അപേക്ഷകയ്‌ക്കോ മക്കള്‍ക്കോ ശാരീരിക മാനസിക വൈകല്യം, പെണ്‍കുട്ടികള്‍ മാത്രം തുടങ്ങിയവര്‍ക്ക് മുന്‍ഗണന. മുമ്പ് ഏതെങ്കിലും ഏജന്‍സിയില്‍ നിന്ന് ഭവനസഹായം ലഭിച്ചവര്‍ക്ക് അര്‍ഹതയില്ല. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷയോടൊപ്പം ഈ സാമ്പത്തികവര്‍ഷം കരം അടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡ് പകര്‍പ്പ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഉണ്ടായിരിക്കണം.
അപേക്ഷകള്‍ ജില്ല കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍), ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറം ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, മുസ്‌ലിം യുവജനത പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30.
Post Your Comments