Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Gulf

താമസസ്ഥലത്ത് മൊബൈല്‍ നന്നാക്കിയ പ്രവാസികള്‍ അറസ്റ്റില്‍

ജിദ്ദ● സൗദി അറേബ്യയില്‍ സ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയ രണ്ട് പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലയത്. തബൂക്ക് പ്രവിശ്യയിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

രാജ്യത്തിന്റെ സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കുന്ന നടപടിയാണ് വിദേശികളില്‍ നിന്നുണ്ടായതെന്നും നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.

മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിംഗും പൂര്‍ണമായി സ്വദേശിവത്ക്കരിച്ചിട്ടുണ്ട്. മേഖലയില്‍ നൂറു ശതമാനം സൗദിവത്ക്കരണം ഉറപ്പ്‌ വരുത്താൻ തൊഴില്‍ ,സാമൂഹിക വികസനം ,അഭ്യന്തരം ,വാണിജ്യ നിക്ഷേപം, ഗ്രാമീണ നഗര വികസനം, എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായി ശക്തമായ പരിശോധനയാണ് നടത്തുന്നത്.

പിടിയിലാവര്‍ക്കെതിരെ വാണിജ്യ രജിസ്‌ട്രേഷനും മുനിസിപ്പല്‍ ലൈസന്‍സും ഇല്ലാതെ താമസ കേന്ദ്രത്തില്‍ റിപ്പയറിംഗ് കേന്ദ്രം നടത്തുക തുടങ്ങിയ കുറ്റത്തിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരും. ഇവരെ സഹായിച്ചവര്‍ക്കും റിപ്പയറിംഗിന് മൊബൈല്‍ ഫോണ്‍ എത്തിക്കുന്ന ഏജന്റുമാരെ കുറിച്ചും അന്വേഷണം നടത്തുമെന്ന് വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button