Kerala

ബംഗളൂരു-തിരുവനന്തപുരം നാലാമത്തെ വിമാനവുമായി ഇന്‍ഡിഗോ

തിരുവനന്തപുരം● ബംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ നാലാമത്തെ പ്രതിദിന നോണ്‍-സ്റ്റോപ് വിമാനവുമായി ഇന്‍ഡിഗോ. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 5.35 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന 6E-873 വിമാനം 6.50 ന് തിരുവനന്തപുരത്തെത്തും. മടക്ക വിമാനമായ 6E-874 രാവിലെ 7.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 8.25 ന് ബംഗളൂരുവിലെത്തും.

നിലവില്‍ മൂന്ന് പ്രതിദിന സര്‍വീസുകളാണ് ഇന്‍ഡിഗോ ഇവിടെ നിന്നും ബംഗളൂരുവിലേക്ക് നടത്തുന്നത്. ഇന്‍ഡിഗോയ്ക്ക് പുറമേ എയര്‍ഇന്ത്യയും ജെറ്റ് എയര്‍വേയ്സും ബംഗളൂരുവിലേക്ക് ഓരോ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ സര്‍വീസോടെ ഈ റൂട്ടിലെ വിമാനങ്ങളുടെ എണ്ണം ആറാകും.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഇന്ത്യയ്ക്കകത്തും പുറത്തുമായി 40 നഗരങ്ങളിലേക്ക് പ്രതിദിനം 818 ലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button