India

ഗുജറാത്ത് ആര് ഭരിക്കും? കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്

ഗാന്ധിനഗര്‍● അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് സര്‍വേ  . 182 സീറ്റില്‍ 97 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് നിയോഗിച്ച പ്രത്യേക സംഘമാണ് സര്‍വേ നടത്തിയത്.

52 ഓളം സീറ്റുകളില്‍ ബി.ജെ.പി ഉറപ്പായും വിജയിക്കും. 45 സീറ്റുകളില്‍ 85 ശതമാനം വിജയ സാധ്യതയുണ്ട്. 97 സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും നേരിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്താനാകുമെന്നും കോണ്‍ഗ്രസിന് ഇത്തവണയും പ്രതീക്ഷയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോണ്‍ഗ്രസിന് ജയിക്കുമെന്ന് ഉറപ്പുള്ളത് വെറും എട്ടു സീറ്റുകള്‍ മാത്രമണ്‌. നഗരങ്ങളിലും ബൂത്ത്‌ ലവല്‍ കമ്മറ്റികളിലും ബി.ജെ.പിക്ക് വ്യക്തമായ ആധിപത്യമാണുള്ളത്. ബി.ജെ.പിയ്ക്കെതിരെ വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button