യുദ്ധമാണ് പാകിസ്ഥാന് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനും തയ്യാറാണെന്ന് ഗുസ്തി താരം വിജേന്ദര്‍ സിംഗ്. 17 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പാകിസ്താന് യുദ്ധത്തിന്റെ വഴിയിലാണെങ്കില് അതിന് തയ്യാറാണെന്നും വിജേന്ദര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.
ഞായാറാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിജേന്ദര്‍ പ്രതികരിച്ചത്. 17 സൈനികരും നാല് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments