IndiaNews

നുഴഞ്ഞുകയറുന്ന ഭീകരര്‍ വരുന്നത് അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ!

അത്യാധുനിക സാങ്കേതികവിദ്യകളുമായാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ട്. സിം കാർഡ് ആവശ്യമില്ലാത്ത മൊബൈൽ ഫോണും ടവറിന്റെ സഹായമില്ലാതെ ഫോൺവിളികളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു. കഴിഞ്ഞമാസം ഇന്ത്യൻ സൈന്യം പിടികൂടിയ സജ്ജാദ് അഹമ്മദ് എന്ന ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. നൂതനസാങ്കേതിക വിദ്യയുമായി ഇന്ത്യയിലേക്ക് കടക്കുന്ന ഭീകരരെ കണ്ടെത്താൻ പുതിയ മാർഗം കണ്ടെത്താൻ സൈന്യത്തിന്റെ സാങ്കേതികവിഭാഗം ശ്രമിക്കുകയാണ്.

ഒരു സ്മാർട്ട് ഫോൺ സെറ്റും റേഡിയോയും മാത്രമാണ് ഈ വിവരവിനിമയവിദ്യയ്ക്കു വേണ്ടത്. മൊബൈൽ ഫോണിൽ സിം കാർഡ് ആവശ്യമില്ല. സ്മാർട്ട് ഫോൺ സെറ്റിൽ നിന്നുള്ള സന്ദേശം വിഎച്ച്‌എഫ് (വെരി ഹൈ ഫ്രീക്വൻസി) തരംഗങ്ങളാക്കി റേഡിയോ വഴി മറ്റ് ഭീകരർക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മൊബൈൽ തരംഗങ്ങൾ വിലക്കിയിട്ടുള്ള സ്ഥലത്തും ഇവ പ്രവർത്തിക്കുന്നതിനാൽ വിവരങ്ങൾ കൈമാറ്റം ചെയ്യാൻ ഇവർക്ക് യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ല. കൂടാതെ അൽഖായിദയിലേക്കു പുതിയ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ മുൻഗണന നൽകുന്നതു വിവരസാങ്കേതികവിദ്യയിൽ അറിവ് കൂടുതൽ ഉള്ളവർക്കാണെന്നും സജ്ജാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button