ചാര്‍ജ് ചെയ്ത് ഓടിക്കാവുന്ന ബസ്സുകള്‍ റോഡിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. പ്രോട്ടേറ എന്ന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ഈ പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കാറ്റലിസ്റ്റ് ഇ2 ഇലക്ട്രിക് ബസ്സുകള്‍, ഒരു തവണ ചാര്‍ജ് ചെയ്താല്‍ 600 മൈലിലധികം ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന 440 കിലോവാട്ട് അവറിന്റെ ബാറ്ററി പാക്കാണുള്ളത്. മണിക്കൂറില്‍ അറുപത്തിയഞ്ച് മൈല്‍ വേഗതയുള്ള കാറ്റലിസ്റ്റ് ഇ2വില്‍ നാല്‍പ്പത് സീറ്റുകളാണ് ഉള്ളത്. വെറും അഞ്ച് മണിക്കൂറിനകം ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.
40 സീറ്റിനെകൂടാതെ മുപ്പത്തിയഞ്ചും ഇരുപത്തിയെട്ടും സീറ്റുകളുള്ള ഇ2 ബസ്സുകളും ഓട്ടത്തിന് തയ്യാറാണെന്നാണ് പ്രോട്ടേറയുടെ സിഇഒ ആയ റയാന്‍ പോപ്പ്ള്‍ പറയുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും മലിനീകരണ ഭീഷണിയെ കാറ്റലിസ്റ്റ് ഇ2 വരുന്നതോടെ തടയാന്‍ സാധിക്കും. പ്രോട്ടേറ കാറ്റലിസ്റ്റ് ഇ2വിന് നിശ്ചയിച്ചിരിക്കുന്ന വില എട്ട് ലക്ഷം ഡോളറാണ്. ഇരുപത് വര്‍ഷത്തെ ഓണ്‍ റോഡ് സര്‍വീസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 600 മൈലിന്റെ ടെസ്റ്റ് ഡ്രൈവ് പൂര്‍ത്തിയാക്കിയ കാറ്റലിസ്റ്റ് ഇ2 ഇലക്ട്രിക് ബസ്സുകള്‍ അടുത്ത വര്‍ഷം നിരത്തിലിറക്കുകയും ചെയ്യും.
Post Your Comments