റിയോ ഡി ജനീറോ : മൽസരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് പാരാലിംപിക്സ് താരം മരിച്ചു. ഇറാന്റെ സൈക്കിളിങ് താരം സറഫ്രസ് ബഹമാൻ (48) ആണ് മരിച്ചത്. സൈക്കിളിങ് മൽസരത്തിലെ മൗണ്ടൻ സ്ട്രെച്ചിൽ പങ്കെടുക്കുമ്പോൾ സഹതാരവുമായി കൂട്ടിയിടിച്ച് വീണു പരുക്കേറ്റതിനെ തുടർന്നാണ് ബഹമാന് ഹൃദയാഘാതം ഉണ്ടായത്. പാരാലിംപിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം വേദിയിൽ മരിക്കുന്നത്.
ബുധനാഴ്ച്ച നടന്ന ആദ്യമത്സരത്തിൽ പതിനാലാമാനായി ബഹമാൻ ഫിനിഷ് ചെയ്തിരുന്നു. ഇടംകാലില്ലാത്ത ബഹമാൻ കൃത്രിമകാൽവച്ചാണ് മൽസരത്തിനെത്തിയത്. ബഹമാന്റെ വിയോഗത്തിൽ അനുശോചിച്ച് പാരാലിംപിക്സ് പതാകയും ഇറാന്റെ ദേശീയ പതാകയും താഴ്ത്തിക്കെട്ടി. സമാപന ചടങ്ങിലും ഒരു മിനിറ്റ് മൗനം ആചരിക്കും.
Post Your Comments