Kerala

കുറ്റ്യാടി ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടി മലവെള്ളപ്പാച്ചിലില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഴിത്തോട് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ വൈകിയും തുടരുകയാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

വൈകുന്നേരം നാലരയോടെ പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയിൽ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ആറുപേരെയാണ് കാണാതായത്. പൂഴിത്തോട് ഉൾവനത്തിലുണ്ടായ ശക്‌തമായ ഉരുൾപൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ കുറ്റ്യാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാറക്കൽ രാമകൃഷ്ണന്റെ മകൻ രജീഷ്, പാറയുള്ളപറമ്പത്ത് രാജന്റെ മകൻ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകൻ അശ്വന്ത്, പാറയുള്ളപറമ്പത്ത് രാജീവന്റെ മകൻ അക്ഷയ്രാജ്, ദേവദാസിന്റെ മകൻ വിപിൻദാസ്, കക്കുഴിയുള്ളകുന്നുമ്മൽ ശശിയുടെ മകൻ ഷൈൻ ശശി എന്നിവരെയാണ് കാണാതായത്.

shortlink

Post Your Comments


Back to top button