KeralaNews

കെ ബാബുവിന് എതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: മുൻ മന്ത്രി കെ. ബാബുവിന്റെയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് രേഖകളും പണങ്ങളും നീക്കുന്ന നീക്കുന്ന ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചു. തൃപ്പുണിത്തുറ ജംഗ്ഷനിലെ എസ്ബിടി ബാങ്കിലെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബാബുവിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിന് ഒരു മാസം മുൻപാണ് രേഖകൾ നീക്കിയിരിക്കുന്നത്.

നേരത്തെ കെ. ബാബുവിന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 1000 രൂപയിൽ താഴെ മാത്രമാണ് ലഭിച്ചത്. എന്നാൽ രണ്ടു മക്കളുടെയും ലോക്കറിൽ നിന്നും സ്വർണം കണ്ടെത്തിയിരുന്നു. മന്ത്രിയായിരുന്ന കാലയളവില്‍ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button