
പാറ്റ്ന: ജെ.ഡി.യു നേതാവ് നിതീഷ്കുമാർ പ്രധാനമന്ത്രിയാകുന്നതിൽ തനിക്കു സന്തോഷമേ ഉള്ളുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്.
പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കുന്നതിനേക്കാൾ തനിക്കു സന്തോഷം പകരുന്നത് നിതീഷ് മത്സരിക്കുമ്പോഴാകുമെന്നും തേജസ്വി പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് നിതീഷിനെ ഉയർത്തിക്കാട്ടുമെന്ന ലാലു പ്രസാദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തേജസ്വി യാദവ്.
Post Your Comments