India

ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം വീണ്ടും

ഉത്തര്‍ പ്രദേശ് : സൗമ്യ വധക്കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാത്രി ജൗനാപുരിലെ വീട്ടിലേക്ക് പാസഞ്ചര്‍ ട്രെയിനില്‍ പോവുകയായിരുന്നു മുപ്പത്തിയഞ്ചുകാരിയായ യുവതി. അതിനിടെ, രണ്ടു പുരുഷന്‍മാര്‍ യുവതിയെ ഉപദ്രവിക്കുകയും ഓടുന്ന ട്രെയിനില്‍ നിന്നു പുറത്തേക്ക് എറിയുകയുമായിരുന്നു.

അപകടത്തില്‍ യുവതിക്ക് വലതു കാല്‍ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആദ്യം സമീപത്തെ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ വാരണാസിയിലേക്ക് മാറ്റി. എന്നാല്‍ യുവതി മാനഭംഗത്തിന് ഇരയായെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഖസര്‍ഗാഡ് റയില്‍വേ സ്‌റ്റേഷനു സമീപം വേദനകൊണ്ടു പുളയുകയായിരുന്ന സ്ത്രീയുടെ ശബ്ദം കേട്ടു നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തിയത്. നഗ്‌നയായിരുന്നു യുവതി. ഇതില്‍നിന്നും യുവതി ട്രെയിനില്‍ വച്ചു പീഡിപ്പിക്കപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button