കോഴിക്കോട് : കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി. പെട്ടെന്നുള്ള കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പുഴയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതാണ് അപകടകാരണം. കുറ്റിയാടിക്ക് സമീപം കോതുരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
പൃക്കന്‍തോട് പുഴയില്‍ കുളിക്കാന്‍ ഒന്‍പതുപേരാണ് ഇറങ്ങിയത്. മൂന്നു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കാണാതായവര്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. പശുക്കടവ് പ്രദേശത്തെ കൃഷി വെള്ളപ്പാച്ചിലില്‍ നശിച്ചു.
Post Your Comments