ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. സമാജ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ സൈക്കിളുമായി ഉപമിച്ചാണ് രാഹുല്‍ പരിഹസിച്ചത്. കാറ്റുപോയ ചക്രവുംവച്ച് സൈക്കിള്‍ ഓടിക്കാനാണു മുഖ്യമന്ത്രി അഖിലേഷ് യാദവ് ശ്രമിക്കുന്നതെന്ന് രാഹുല്‍ പറയുന്നു.
വെറും പാഴ്ശ്രമം മാത്രമാണത്. കാറ്റുപോയ സൈക്കിളാണ് സമാജ്വാദി പാര്‍ട്ടിയെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തുന്നു. കാറ്റുപോയ ചക്രം വലിച്ചെറിഞ്ഞു പുതിയതു സ്ഥാപിക്കാനാണു പിതൃസഹോദരന് ശിവ്പാല്‍ യാദവിന് അദ്ദേഹത്തില്‍നിന്ന് തിരിച്ചെടുത്ത സുപ്രധാന വകുപ്പുകള്‍ അഖിലേഷ് മടക്കി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.
മുലായം സിങ് യാദവിന്റെ ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളാക്കുക മാത്രമാണ് ചെയ്തത്. കാറ്റുപോയ ചക്രം തിരികെ സൈക്കിളില്‍ പ്രതിഷ്ഠിക്കാനേ അതുപകരിച്ചുള്ളൂ. തിരഞ്ഞെടുപ്പിന് വെറും ആറുമാസം ബാക്കിനില്‍ക്കെ സൈക്കിള്കൊണ്ട് കാര്യമായ മെച്ചമൊന്നും ഉത്തര്‍പ്രദേശിന് ഉണ്ടായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇനി എന്തുണ്ടാകുമെന്ന് പ്രതീക്ഷയുവേണ്ടെന്നും രാഹുല്‍ പറയുന്നു.
Post Your Comments