India

കൂട്ടബലാത്സംഗവും ബീഫ് പ്രശ്നവും രാജ്യത്തെവിടെയും സംഭവിക്കാവുന്ന കാര്യങ്ങളെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍

ഗുഡ്വാര്‍: കൂട്ടബലാത്സംഗവും ബീഫ് പ്രശ്നവും വെറും നിസാരമാക്കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഇതൊക്കെ രാജ്യത്തെവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഖട്ടാര്‍ പറയുന്നു. മേവത്തില്‍ രണ്ട് സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിനോട് ഖട്ടര്‍ പ്രതികരിച്ചതിങ്ങനെ.

ബീഫ് ബിരിയാണി റെയ്ഡില്‍ രാജ്യത്ത് നടന്ന പ്രശ്നങ്ങളൊക്കെ ഖട്ടാര്‍ നിസാരമാക്കി കളയുകയായിരുന്നു. മേവത്ത് കൂട്ടബലാത്സംഗ കേസിലും ബീഫ് വിവാദത്തിലും സിബിഐ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്.

ഇതൊന്നും വലിയ വിഷയങ്ങളല്ല. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ അധികം ശ്രദ്ധ നല്‍കാറില്ലെന്നും അദ്ദേഹം പറയുന്നു. മേവത്തില്‍ ഓഗസ്റ്റ് 24നാണ് സഹോദരിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരകളായത്. പെണ്‍കുട്ടികളുടെ അമ്മാവനേയും അമ്മായിയേയും കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ക്രൂരതയെയാണ് ഖട്ടാര്‍ നിസാര പ്രശ്നമാക്കിയത്.

shortlink

Post Your Comments


Back to top button