KeralaNews

അമിത മയക്കുമരുന്ന് ഉപയോഗം യുവാവിന്‍റെ ജീവനെടുത്തതായി റിപ്പോര്‍ട്ട്

കൊടുങ്ങല്ലൂർ:അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് പതിനെട്ടുകാരൻ മരിച്ചു.കയ്പ്പമംഗലം സ്വദേശി വിപിൻ‌ദാസ് ആണ് മരിച്ചത്.വിപിൻദാസിനൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പറയുന്ന അക്ഷയിനെ ഇരിങ്ങാലക്കുട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി എട്ടുമണിയോടെ കൈപ്പമംഗലം ഗാർഡിയൻ ആശുപത്രിയിൽ സുഹൃത്തുക്കളും ബന്ധുവും ചേർന്ന് മരിച്ചനിലയിലാണ് വിപിൻദാസിനെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മദ്യപിച്ചെന്നു പറഞ്ഞാണ് ഇവർ വിപിൻദാസിനെ ആശുപത്രിയിൽ എത്തിച്ചത്.നില വഷളായതിനെ തുടർന്ന് വിപിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വിപിൻദാസിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button