ദോഹ: എനർജി ഡ്രിങ്കുകൾ കൗമാരക്കാര്‍ക്കിടയില്‍ പ്രചാരമേറുന്നു. അധികൃതര്‍ എനർജി ഡ്രിങ്കുകളുടെ ഉപയോഗത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇവയുടെ ഉപയോഗം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായാണ് സൂചന. ഇവ മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നില്ലെങ്കിലും ഇവയില്‍ കഫീന്‍, വിറ്റമിന്‍, ടൗറിന്‍, ജിന്‍സെങ്, ഗൗരാന തുടങ്ങിയ ഉത്തേജകങ്ങളും സസ്യങ്ങളുടെ ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലാ ഗവേഷണ വിഭാഗം വെളിപ്പെടുത്തിയിരുന്നു.
ഇവയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു.ശാരീരിക പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ ബ്രാന്‍ഡ് കമ്പനികളുടെ ഊര്‍ജദായക പാനീയങ്ങള്‍ കഴിക്കുന്നതിനു മുമ്പായി ഡോക്ടറുടെ ഉപദേശം തേടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ വില്‍ക്കുന്ന കടകളില്‍ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം പാനീയങ്ങളില്‍ കഫീന്‍, പഞ്ചസാര എന്നിവയുടെ അളവ് ഉയര്‍ന്നതോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം ഉള്‍പ്പെടെയുള്ളവരില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
Post Your Comments