ജമ്മുകാശ്മീര്‍ : ജമ്മുകാശ്മീരിലെ ഉറിയിലെ ആക്രമണം നടത്തിയവരെക്കുറിച്ച് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നു. ഉറിയില്‍ ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് ഇന്ത്യന്‍ സൈന്യം വാര്‍ത്താ സമ്മളനത്തില്‍ വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിര്‍മിച്ചവയാണെന്നും ഡി.ജി.എം.ഒ ലഫ്.ജനറല്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു. എ.കെ.47 തോക്കുകള്‍, റൈഫിളുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ തുടങ്ങിയവ ഭീകരരില്‍ പിടിച്ചെടുത്തതായും സിംഗ് അറിയിച്ചു. ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ സൈന്യം സജ്ജമാണ്. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് ശക്തായ തിരിച്ചടി നല്‍കുക തന്നെ ചെയ്യും. ആക്രമണങ്ങള്‍ക്ക് മുന്നില്‍ സൈന്യം കൈയും കെട്ടി നില്‍ക്കില്ല. ആക്രമണം നടത്തുന്നവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശക്തമായ മറുപടി നല്‍കാന്‍ സേനയ്ക്ക് കഴിയുമെന്നും രണ്‍ബീര്‍ സിംഗ് പറഞ്ഞു.
Post Your Comments