ബംഗളൂരു● കാവേരി നദീജല വിഷയത്തില്‍ കോടതി വിധിയെത്തുടര്‍ന്ന് ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനിടെ കെ.പി.എന്‍ ട്രാവത്സിന്റെ 42 ഓളം ബസ് കത്തിക്കുന്നതിന് നേതൃത്വം നല്‍കിയത് 22 കാരിയായ യുവതി. യാദ്ഗിര്‍ സ്വദേശിനിയായ സി. ഭാഗ്യ എന്ന യുവതിയുടെ നേതൃത്വത്തിലാണ് കെ.പി.എന്‍ ഡിപ്പോയില്‍ അക്രമികള്‍ അഴിഞാടിയത്. കെ.പി.എന്‍ ഗ്യാരേജിന് സമീപം താമസിക്കുന്ന ഭാഗ്യയെ ബംഗളൂരു പോലീസ് വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. തന്റെ കൂടെ എത്തിയ ആളുകള്‍ക്ക് ഭാഗ്യ പെട്രോള്‍ ബോംബുകളും ഡീസലും വിതരണം ചെയ്യുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. യുവതിക്ക് ഏതെങ്കിലും കന്നഡ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
തമിഴ്‌നാട് സ്വദേശിയായ കെ.പി നടരാജന്റെ ഉടമസ്ഥതയിലുള്ള കെ.പി.എന്‍ ട്രവല്‍സിന്റെ 42 ബസുകളാണ് ഭാഗ്യയും സംഘവും അഗ്നിക്കിരയാക്കിയത്. കൊലപാതക ശ്രമം, കലാപം സൃഷ്ടിക്കല്‍, വസ്തുവകകള്‍ക്ക് നാശം വരുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭാഗ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments