KeralaNews

അർഥമില്ലാത്ത വിവാദങ്ങൾക്ക് സമയം കൊല്ലുന്ന മലയാളികൾ അക്കമിട്ടു നിരത്തിയ സോമരാജ പണിക്കരുടെ കണ്ടെത്തലുകൾ തിരിച്ചറിയേണ്ടതാണ്

അർഥമില്ലാത്ത വിവാദങ്ങളുടെ പുറകെപോയി സമയം കളയാൻ നമ്മുടെ മലയാളികൾക്ക് ഒരു മടിയുമില്ല.സമയമില്ല എന്ന് പരാതി പറയുമ്പോഴും ആവശ്യമില്ലാത്ത വിവാദങ്ങളുടെ പുറകെ പോയി സമയം കളയാൻ മടിയില്ലാത്തവരാണ് നമ്മളിൽ പലരും.ആവശ്യമുള്ളവയെ തള്ളിക്കളഞ്ഞ് ആവശ്യമില്ലാത്തവയെ ഉയർത്തികാട്ടുന്നവർ.സമൂഹത്തിലെ ചെറിയ പ്രശ്നങ്ങൾ പോലും ഏറ്റെടുത്ത് ആഘോഷമാക്കിമാറ്റാൻ സോഷ്യൽ മീഡിയയും ഉള്ളപ്പോൾ ഇത്തരക്കാർക്ക് സമയം കളയാൻ വേറെന്തുവേണം.ധാരാളം സമയം അർഥമില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്തു സമയം കളയുന്ന മലയാളികളുടെ രീതി മാറേണ്ടിയിരിക്കുന്നു.സമൂഹത്തിനു ഗുണകരമായ അല്ലെങ്കിൽ പ്രയോജനമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരള സമൂഹം ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഓരോ മലയാളികൾക്കും ഉണ്ടാവണം.ഇന്ന് ടെലിവിഷൻ ചാനലുകളും നവ മാധ്യമങ്ങളുമെല്ലാം പ്രയോജനമില്ലാത്ത വിഷയങ്ങൾക്ക് പുറകെപോയി സമയംകളഞ്ഞ് സമൂഹത്തിലെ ശ്രദ്ധിക്കപ്പെടേണ്ട വിഷയങ്ങളെ നിസാരവൽക്കരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സോമരാജൻ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്.

സോമരാജൻ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

അർഥമില്ലാത്ത വിവാദങ്ങൾക്കു വേണ്ടി കളയാൻ ഇഷ്ടം പോലെ സമയം ഉള്ളതാണു നമ്മൾ മലയാളികളുടെ ഒരു
ഭാഗ്യം .
സോഷ്യൽ മീഡിയ തലകുത്തി മറിഞ്ഞു ചർച്ച ചെയ്ത വിവാദങ്ങൾ

1. സന്യാസി വര്യൻ സ്ത്രീകളോടു ഒപ്പം വേദി പങ്കിടാൻ വിസമ്മതിച്ചു ( സാറാ തോമസ് അതെ വേദിയിൽ ഇരിക്കേണ്ടതായിരുന്നു . യോഗം കലക്കിയതിനാൽ നടന്നില്ല )
2. ശൈലജ ടീച്ചർ സംസ്കൃത ശ്ലോകം ചൊല്ലിയതിനെ എതിർത്തു ( അങ്ങിനെ ഒന്നും ഉണ്ടായില്ലന്നു പിന്നീട് ടീച്ചർ വിശദീകരിച്ചു )
3.പ്രധാനമന്ത്രി ദേശീയ പതാക കൊണ്ടു മുഖം തുടച്ചു ( അതു ത്രിവർണ്ണ ഷാൾ ആയിരുന്നു )
4. ശശി തരൂർ ദേശീയ ഗാനത്തേ അപമാനിച്ചു( അദ്ദേഹം അതു മനപ്പൂർവ്വം ചെയ്തതല്ല എന്നു വിശദീകരിച്ചു )
5.ഏതോ ഹിന്ദു സന്യാസി ആണെന്നു കരുതി മതന്യൂനപക്ഷമായ ജൈന മത ആചാര്യൻ നഗ്നനായി ഹര്യാന അസ്സംബ്ലിയിൽ എത്തിയതിനു വൻ പൊങ്കാല . ( പിന്നീടു അരവിന്ദ് കേജരിവാൾ ഉൽപ്പടെ പല ദേശീയ നേതാക്കളും മാപ്പു പറഞ്ഞു )
7. വാമന ജയന്തി ആചരണം
മലയാളികളേ അപമാനിക്കാൻ ഉദ്ദേശിച്ചതാണു എന്നു കരുതി വൻ പൊങ്കാല.
8.എതോ ഒരു ബേക്കറി ഉടമ പ്രധാനമന്ത്രിയുടെ ജനമദിനത്തിനു കേക്കു ഉണ്ടാക്കി ഗിന്നസ് ബുക്കിൽ കയറുന്നതിനു പൊങ്കാല .

ഈ പൊങ്കാല എല്ലാം ഒരു ഹരമായി കണ്ടു രസിക്കുമ്പോൾ വളരെ പ്രധാനമായ മറ്റു
ചില കാര്യങ്ങൾ ജസ്റ്റീസ് കട്ജു വാനോളം പുകഴ്ത്തിയ നമ്മൾ മലയാളികൾ എടുത്തു പറയണം .

8 ദിവസം കൊണ്ടു 400 കോടിയുടെ മദ്യം കുടിച്ച മഹാഭാഗ്യവാന്മാർ ആണു നമ്മൾ മലയാളികൾ .

അതെ സമയം അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ആദിവാസി സമൂഹങ്ങൾ ഈ കേരളത്തിൽ തന്നെയുണ്ടു .

ഒരു ദിവസം 24 ജീവനുകൾ ആണു ഒരു ദിവസം കേരളത്തിലെ റോഡുകളിൽ പൊലിഞ്ഞു വീഴുന്നതു . ആർക്കും ഒരു വേവലാതിയും ഇല്ല .

മലിനപ്പെടാത്ത ഒരു നദിയോ തോടോ തടാകമോ ഇന്നു കേരളത്തിൽ ഇല്ല .

കുടിക്കാൻ യോഗ്യമായ വെള്ളം ആരാധനാ കേന്ദ്രമായ ശബരിമലയിൽ പോലും ഇല്ല .

ഒരു ദിവസം 25 ലധികം ആളുകൾ ആണു തെരുവു നായയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തുന്നതു . 10 കോടി രൂപയുടെ പ്രതിരോധ വാക്സിൻ ആണു കേരളത്തിൽ വിറ്റഴിക്കപ്പെടുന്നതു .

ഇന്ത്യയിൽ എറ്റവും കൂടുതൽ സ്ത്രീ പീഡന കേസുകളും ദളിത് പീഡന കേസുകളും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണു നമ്മുടെ കേരളം .

സ്വാശ്രയ കോളേജ് പ്രവേശനമോ ഗുണനിലവാരമോ കുറ്റമറ്റതാക്കാൻ ഇതുവരെ ഭരിച്ച ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല .

ഐഡഡ് സ്കൂൾ നിയമനങ്ങൾ പീ എസ് സീ ക്കു വിടുന്നതു ദേവസ്വം ബോർഡ് നിയമനങ്ങൾ പീ എസ് സീ ക്കു വിട്ടതു പോലെ ആകുമോ എന്നു കാത്തിരിക്കുകയാണു ഇനിയും കേരളം .

200 കോടിയോ 500 കോടിയോ മുടക്കി വീടോ പള്ളിയോ അമ്പലമോ പണിയാൻ യാതോരു അധാർമികതയും കാണാൻ പറ്റാത്തവർ ആണു നമ്മൾ .

സമൂഹത്തിനു ഗുണകരമായ പോസിറ്റീവ് ആയ നിരവധി കാര്യങ്ങൾ കേരള സമൂഹത്തിനു ചർച്ച ചെയ്യാൻ ബാക്കിയുണ്ടു .

ഒരു നർമ്മം എന്ന രീതിയിൽ ഫെസ് ബുക്കു സംവാദങ്ങളേ നോക്കിക്കാണുന്ന ഒരാൾ ആണു ഞാൻ . എങ്കിലും ധാരാളം സമയം നെഗറ്റീവ് ആയ വിഷയങ്ങൾ ചർച്ച ചെയ്തു കളയാതെ കേരള സമൂഹത്തിനു പ്രയോജനം ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉപയോഗിച്ചാൽ ഈ സൗഹൃദയിടം കൂടുതൽ നന്നാക്കാം .

ഒരു രാഷ്ട്രീയ കക്ഷിയോടും അന്ധമായ വിരോധമോ വിധേയത്വമോ ആവശ്യമില്ല എന്നു എനിക്കു തോന്നുന്നു . ഒരോ വിഷയത്തിന്റെയും മെറിറ്റ് നോക്കി ഇഷ്ടപ്പെടുകയോ വിമർശിക്കുകയോ ചെയ്യുന്ന ഒരു രീതി നല്ലതാണു എന്നു ഞാൻ കരുതുന്നു .

ശുഭദിനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button