NewsIndia

മരണത്തില്‍ നിന്ന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഷക്കീബ് അല്‍ ഹസന്‍

ധാക്ക: മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസൻ. ഹെലികോപ്റ്റർ അപകടത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത് . ഷക്കീബിനെയും ഭാര്യ ഉമ്മി അഹമ്മദ് ശിശിറിനെയും ഇറക്കിയശേഷം മടങ്ങിയ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ധാക്ക സ്വദേശി ഷാ അലമാണ് മരിച്ചത്.

കോക്‌സ് ബസാറിനടുത്ത ബീച്ച് വിനോദസഞ്ചാരകേന്ദ്രത്തിനടുത്താണ് അപകടം. പരസ്യം ഷൂട്ട് ചെയ്യാനായി റോയല്‍ ടുളിപ് സീ റിസോര്‍ട്ടില്‍ ഷക്കീബിനെയും ഭാര്യയെയും എത്തിച്ചശേഷം മടങ്ങിയ ഹെലിക്കോപ്റ്റര്‍ ഒന്നര കിലോമീറ്റര്‍ ദൂരെ തകർന്ന് വീഴുകയായിരുന്നു.

shortlink

Post Your Comments


Back to top button