NewsIndia

ബലൂചിസ്ഥാന്‍ വിഷയം ഇന്ത്യ ഉന്നയിച്ചത് പാകിസ്ഥാനെ വിറളി പിടിപ്പിച്ചിരിക്കുന്നു: ബലൂച് നേതാവ് മെഹ്റാന്‍ മാരി

ന്യൂഡൽഹി:ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് നരേന്ദ്ര മോദി തുടക്കം കുറിച്ചതുമുതൽ പാക്കിസ്ഥാൻ മോദിയെ ഭയപെടുന്നതായി യുഎൻ മനുഷ്യാവകാശ കൗൺസിലിലെ ബലൂചിസ്ഥാൻ പ്രതിനിധി മെഹ്റാൻ മാരി.ഇതിന്റെ ഭാഗമായി ബലൂചിസ്ഥാന്റെ പല പ്രദേശങ്ങളിലും സൈനിക നടപടികൾ പാക്ക് സർക്കാർ ത്വരിതപ്പെടുത്തിയതായും മെഹ്റാൻ മാരി പറയുകയുണ്ടായി.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിലും അടുത്തിടെ യുഎൻ മനുഷ്യാവകാശ കൗണ്‍സിലിന്റെ സമ്മേളനത്തിലുമാണ് ബലൂചിസ്ഥാൻ വിഷയം നരേന്ദ്ര മോദി ഉന്നയിച്ചത്.ഈ വിഷയം രാജ്യാന്തര ശ്രദ്ധയിലേക്കെത്തിച്ചതിന് താനും ബലൂചിസ്ഥാനിലെ ജനങ്ങളും ഇന്ത്യയോട് കടപ്പെട്ടവരാണെന്ന് മാരി അഭിപ്രായപ്പെടുകയുണ്ടായി.ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന് ഇന്ത്യയ്ക്കു കഴിയുമെന്ന വിശ്വാസമാണ് ബലൂചിലെ ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.പാക്ക് സർക്കാരും വിവിധ പാക്ക് ഏജൻസികളും ബലൂചിസ്ഥാനിൽ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് യുഎസിനും അറിവുള്ളതാണെന്നും അതുകൊണ്ടുതന്നെ പാക്കിസ്ഥാനോടുള്ള നയത്തിൽ മാറ്റം വരുത്താൻ ഞങ്ങൾ തീര്‍ച്ചയായും യുഎസിനോട് ആവശ്യപ്പെടുമെന്നും ഇന്ത്യയും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനോട് കൈക്കൊണ്ടിരിക്കുന്ന അതേ നിലപാടിലേക്ക് യുഎസും വരുമെന്നും മെഹ്റാൻ മാരി പറഞ്ഞു.

shortlink

Post Your Comments


Back to top button