പത്തനംതിട്ട : പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം അര്‍ദ്ധ രാത്രി വെയ്റ്റിംഗ് ഷെഡ്ഡില്‍ ഉപേക്ഷിച്ചു. പത്തനംതിട്ട മുള്ളനിക്കാട് സ്വദേശിയായ എട്ടാംക്ലാസുകാരിയെയാണ് അയല്‍വാസി വീട്ടില്‍ നിന്ന് വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം യുവാവ് രാത്രി റോഡിലുള്ള വെയിറ്റിംഗ് ഷെഡിനടുത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ശരത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് റോഡരുകിലെ വെയിറ്റിംഗ് ഷെഡിന് സമീപത്ത് വച്ച് കുട്ടിയെ കണ്ടെത്തിയത്. വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയതിന് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി.
ഓമല്ലൂരിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി ശരത്തിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ശരത് കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തുള്ള തോട്ടത്തില്‍ കൊണ്ട് പോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയെ മോക്ഷഗിരി റോഡിലെ വെയിറ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. താനിപ്പോ വരാമെന്നും കാത്തിരിക്കണമെന്നും പറഞ്ഞാണ് ശരത് പോയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
Post Your Comments