തിരുവനന്തപുരം: പിഴവ് കണ്ടെത്തി നൽകിയ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അരുണ്‍ സുരേഷ് കുമാറിന് വീണ്ടും 10.73 ലക്ഷം രൂപ നൽകി ഫേസ്ബുക്ക്.ഫേസ്ബുക്കിലെ ആരുടെയും പേജ് പത്ത് സെക്കന്‍ഡുകൊണ്ട് സ്വന്തമാക്കി മാറ്റാന്‍ കഴിയുന്ന ബഗ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിനാണ് ഫേസ്ബുക്ക് അരുണിന് പാരിതോഷികം നല്‍കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് ഈ തെറ്റ് അരുൺ ഫേസ്ബുക്കിന് ചൂണ്ടിക്കാട്ടിയത്. തുടർന്ന് വിശദമായ പരിശോധന നടത്തിയ അധികൃതർ ഈ പ്രശ്നം പരിഹരിച്ചതായി അരുണിനെ അറിയിച്ചു. പിന്നീടാണ് പാരിതോഷികതുക നൽകാനുള്ള തീരുമാനമുണ്ടായത്. ഇതു മൂന്നാം തവണയാണ് ഫേസ്ബുക്കിലെ സാങ്കേതികപ്പിഴവ് അരുണ്‍ കണ്ടെത്തി നല്‍കുന്നത്.നേരത്തെ ബഗ് കണ്ടെത്തി പ്രശ്‌നപരിഹാരത്തിന് സഹായിച്ചതിന് അരുണിനെ അമേരിക്കയില്‍ സിലിക്കോണ്‍വാലിയിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനിയറിംഗ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥിയാണ് അരുണ്‍.
Post Your Comments