India

കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് നേരെ മഷിയേറ്

ഭോപ്പാല്‍● കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്കുനേർക്ക് മഷിയേറ്. ഭോപ്പാൽ എയിംസ് ക്യാമ്പസില്‍ വച്ചാണ് സംഭവം. എയിംസില്‍ അധികൃതരെ സന്ദര്‍ശിച്ച ശേഷം മടങ്ങാനായി കാറില്‍ കയറവേ ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെഡിക്കൽ വിദ്യാർഥികള്‍ മന്ത്രിയ്ക്ക് നേരെ മഴി ഒഴിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മന്ത്രിയോട് തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് മഷിയേറുണ്ടായത്. തുടര്‍ന്ന് പോലീസുമായുള്ള സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

shortlink

Post Your Comments


Back to top button