Spirituality

ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങ ഉടയ്ക്കുന്നത്…..

ഹൈന്ദവമതത്തിലെ ഒരു ആചാരവും വിശ്വാസവുമാണ് ശുഭകാര്യങ്ങള്‍ക്കു മുന്നോടിയായി തേങ്ങാ ഉടയ്ക്കുന്നത്. പൊതുവെ തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നു കണക്കാക്കുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങാ ഉടയ്ക്കുന്നത് പ്രധാന ചടങ്ങാണ്. ഇതിനു പുറകില്‍ പല വിശ്വാസങ്ങളുമുണ്ട്.

തേങ്ങ എറിഞ്ഞുടയ്ക്കുമ്പോള്‍ വിജയത്തിന് തടസമായി നില്‍ക്കുന നെഗറ്റീവ് ഊര്‍ജം എറിഞ്ഞു ഉടയ്ക്കുകയെന്നാണ് വിശ്വാസം. തേങ്ങയുടെ വെളുത്ത ഉള്‍ഭാഗം ഏറെ പരിശുദ്ധമാണെന്നാണ് വിശ്വാസം. ഒരാള്‍ തേങ്ങയുടയ്ക്കുമ്പോള്‍ അയാളുടെ മനസ് ഇതുപോലെ വിശുദ്ധമാകുന്നു. ദൈവത്തോടടുക്കുന്നു. തേങ്ങ മനുഷ്യന്റെ തലയായിട്ടാണ് പ്രതിനിധാനം ചെയ്യുന്നത്. ഏറ്റവും പുറന്തോട് ഞാനെന്ന ഭാവത്തെ സൂചിപ്പിക്കുന്നു. ഉള്ളിലെ നാരുകള്‍ കര്‍മം. വെളുത്ത കാമ്പിനെ പൊതിയുന്ന ചിരട്ട ഈ ലോകമാകുന്ന മായ, ഉള്ളിലെ വെളുത്ത കാമ്പ് പരമാത്മാവ് എന്നിങ്ങനെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തേങ്ങയുടയ്ക്കുന്നതിലൂടെ ഇടയ്ക്കുള്ള എല്ലാ തടസങ്ങളേയും അകറ്റി ജീവാത്മാവ് പരമാത്മാവുമായുള്ള സംഗമം നടക്കുകയാണെന്നാണ് വിശ്വാസം. തേങ്ങ ശ്രീഫലം എന്നറിയപ്പെടുന്നത് ഇതുകൊണ്ടാണ്. അതായത് ദൈവത്തിന്റെ സ്വന്തം ഫലം.

തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നാണ് വിശ്വാസം. തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുകയെന്ന വിശ്വാസവുമുണ്ട്. തെങ്ങ് ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. ജീവിത്തിനു വേണ്ട എല്ലാം നല്‍കുന്നുവെന്ന അര്‍ത്ഥമുള്ള കല്‍പവൃക്ഷം എന്ന പേരില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button