ദുബായ്● ഇന്ത്യക്കാരനായ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് ഭാര്യയേയും അവരുടെ കാമുകനേയും ദുബായ് പോലീസ് ഹോട്ടല്‍ മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. എയര്‍ലൈന്‍ ജീവനക്കാരനായ ഇന്ത്യക്കാരന്റെ പരാതിയിലാണ് 35 കാരിയായ ഭാര്യയേയും ഭര്‍ത്താവിന്റെ സുഹൃത്തിനേയും പോലീസ് റെയ്ഡ് നടത്തി പിടികൂടിയത്.
ഇരുവര്‍ക്കെതിരെയും അനാശാസ്യത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
തന്റെ ഭാര്യയ്ക്കും കുടുംബ സുഹൃത്തായ യുവാവിനും അവിഹിതബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നു. ഒരു സ്ഥാപനത്തിനെ ചീഫ് അക്കൗണ്ടന്റായ യുവാവ് അടുത്തിടെ വിവാഹബന്ധം വേര്‍പ്പെടുത്തുകയും ഭാര്യയെ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തന്റെ ഭാര്യയ്ക്ക് സുഹൃത്തുമായി അതിരുവിട്ട ബന്ധമുണ്ടെന്ന് ഭര്‍ത്താവിന് ബോധ്യമാകുന്നത്.
വ്യാഴാഴ്ച ഇരുവരും ഫോണില്‍ സംസാരിക്കുന്നതും എസ്.എം.എസ് കൈമാറുന്നതും ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ യുവാവ് ഹോട്ടലിലേക്ക് വരുന്നതും കുറച്ച് സമയം കഴിഞ്ഞ് തന്റെ ഭാര്യയും ഹോട്ടലില്‍ എത്തുന്നതും ഭര്‍ത്താവ് കണ്ടു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചോദ്യംചെയ്യലില്‍ തനിക്കു 9 വര്‍ഷമായി ഈ കുടുംബത്തെ അറിയാമെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നും യുവാവ് മൊഴി നല്കി. തന്റെ ഭര്‍ത്താവ് എപ്പോഴും യാത്രയിലായിരിക്കുമെന്നും മദ്യപിച്ചു വന്നു തല്ലുക പതിവായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ഈ അവസ്ഥയില്‍ തന്റെ വിഷമങ്ങള്‍ പങ്കുവച്ചിരുന്നത് സുഹൃത്തായ യുവാവിനോടായിരുന്നു. ഇത് പിന്നീട് പ്രണയമായി വളരുകയായിരുന്നുവെന്നും യുവതി മൊഴി നല്കി.
യുവതി 8 വയസുള്ള കുട്ടിയുടെ മാതാവാണ്. കാമുകനെ വിവാഹം കഴിക്കാനായി താന്‍ ഏറെ നാളായി വിവാഹമോചനം ആവശ്യപ്പെട്ടു വരികയായിരുന്നുവെന്നും യുവതി പറഞ്ഞു.
Post Your Comments