NewsLife Style

പേഴ്സില്‍ പണം നിറയണോ? ഈ ഫെങ്ങ്ഷുയി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പേഴ്സ് വാങ്ങൂ

കാലിയായ പേഴ്സില്‍ നോക്കി വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. ചിലര്‍ പേഴ്സിന്റെ രാശിയില്ലായ്മയെ പഴിക്കും.ഇതില്‍ തെറ്റു പറയാന്‍ പറ്റില്ല. ഫെങ്ഷുയി പ്രകാരം പേഴ്സിന്റെ നിറവും ഇതില്‍ പണം നിറയുന്നതും കുറയുന്നതും തമ്മില്‍ ഏറെ ബന്ധമുണ്ട്.അതുകൊണ്ടുതന്നെ പേഴ്സ് വാങ്ങുമ്പോൾ നിറമടക്കമുള്ള പല കാര്യങ്ങളിലും വളരെ ശ്രദ്ധ വേണമെന്ന് ഫെങ്ഷുയി പറയുന്നു.

ഗോള്‍ഡ്, മഞ്ഞ, പിങ്ക്, വെളുപ്പ്, കറുപ്പ് നിറങ്ങളാണ് പേഴ്സിന് കൂടുതല്‍ നല്ലതെന്നു ഫെങ്ഷുയി പറയുന്നു. ഐശ്വര്യവും ഭാഗ്യവും ഇവ കൊണ്ടുവരും.

ഗോള്‍ഡ് നിറത്തിലെ പഴ്സ് പണം കൊണ്ടുവരുമെന്നു മാത്രമല്ല, ചിലവാക്കുന്നതു നിയന്ത്രിക്കുകയും ചെയ്യും. പേഴ്സിന്റെ ഏതെങ്കിലും ഭാഗത്ത് സ്വര്‍ണവര്‍ണം ഉണ്ടായാല്‍ മതിയാകും.

സ്ത്രീകള്‍ക്ക് പിങ്ക് നിറത്തിലെ പഴ്സ് ഭാഗ്യവും പണവും കൊണ്ടുവരുമെന്നു ഫെങ്ഷുയി പറയുന്നു.മഞ്ഞ നിറത്തിലെ പഴ്സ് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

സാമ്പത്തിക പ്രശ്നങ്ങളുള്ളവര്‍ കറുപ്പു നിറത്തിലെ പേഴ്സ് വാങ്ങണമെന്നു പറയപ്പെടുന്നു. സോളാര്‍ ഊര്‍ജം വലിച്ചെടുക്കാന്‍ കഴിവുള്ള കറുപ്പ് പണം ആകര്‍ഷിക്കാനും സഹായിക്കുമെന്നാണ് പറയുന്നത്.ചുവപ്പ്, നീല നിറത്തിലെ പഴ്സുകള്‍ വാങ്ങരുത്. ഇവ ഊര്‍ജനഷ്ടമുണ്ടാക്കും. ചുവപ്പ് എല്ലാത്തിനേയും ദഹിപ്പിക്കുന്ന ഒന്നാണ്.നീല വെള്ളത്തെ സൂചിപ്പിക്കുന്നതു കൊണ്ടുതന്നെ സൗഭാഗ്യം ഒഴുകിപ്പോകുന്നതിനെ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button